
ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനുമെതിരെ മർദ്ദനം;ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി
- തൊഴിലാളിയെ മർദ്ദിച്ച ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു.
കൊയിലാണ്ടി:പൊയിൽക്കാവിലെ ഓട്ടോ തൊഴിലാളിയായ ഏഴു കുടിക്കൽ പ്രസാദിനെ തിരുവോണദിവസം പ്രസാദിന്റെ ഓട്ടോയും മറ്റൊരു വണ്ടിയും കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ ആളെ കാണാൻ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിയപ്പോൾ പ്രസാദിനെയും ഭാര്യയെയും മകനെയും ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി പ്രതിഷേധിച്ചത്.

കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാജി, തിലകൻ, ശിവൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. തൊഴിലാളിയെ മർദ്ദിച്ച ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു.
CATEGORIES News
