ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

  • സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ഉടൻ ആരംഭിക്കുമെന്നും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി സാധനങ്ങളുടെ വിൽപ്പന കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം:ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മോശം കാലാവസ്ഥയാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഓണ വിപണിയെ മുന്നിൽ കണ്ട് സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ഉടൻ ആരംഭിക്കുമെന്നും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി സാധനങ്ങളുടെ വിൽപ്പന കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നെല്ല് സംഭരണത്തിലും ഗതാഗതത്തിലും കൂടുതൽ സുതാര്യത ഉറപ്പാക്കാൻ പുതിയ സംവിധാനവും സർക്കാർ കൊണ്ടുവരും. പാടശേഖരങ്ങളിൽ നിന്ന് മില്ലുകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന ലോറികളിൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കും. ഇതിലൂടെ നെല്ലിന്റെ ഗതാഗതം തത്സമയം നിരീക്ഷിക്കാനും ധാന്യത്തിൻ്റെ നീക്കം പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )