കഞ്ചാവ് കടത്ത് ; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവ് കടത്ത് ; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

  • ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി

ഇരിട്ടി : കർണാടകയിൽ നിന്നും കഞ്ചാവുമായി എത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ എം.പി.മുഹമ്മദ് റാഫി,ആർ. അഖിലേഷ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിൻ റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.

എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ,സി. അഭിലാഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ,സി.വി. പ്രജിൽ,പി.ആർ.വിനീത് എന്നിവരും ഉണ്ടായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )