
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം
- ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്.
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്ക് വിധേയരാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തടവുകാരുടെ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്കുനേരെയും ആക്രമണമുണ്ടായതോടെ സ്ഥിതി കൂടുതൽ വഷളായി.
കാപ്പ തടവുകാർ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു.
CATEGORIES News
TAGS KANNUR CENTRAL JAIL
