
ഡോക്ടേർസ് ഡേയിൽക്യാപ്റ്റൻ ഗോപിനാഥൻ ഡോക്ടറെ പൊന്നാട അണിയിച്ചു
- കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി റജി കെ. എം ഡോക്ടറെ ഷാളണിയിച്ച് ആദരിച്ചു
കൊയിലാണ്ടി :ശ്രീഗുരുജി വിദ്യാനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ പ്രശസ്ത കുട്ടികളുടെ ഡോക്ടറായ ഗോപിനാഥൻ ഡോക്ടറെ വീട്ടിലെത്തി പൊന്നാട അണിയിച്ചു.കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി റജി കെ. എം ഡോക്ടറെ ഷാളണിയിച്ച് ആദരിച്ചു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ, ഹെഡ്മാസ്റ്റർ കെ.കെ. മുരളി, പി.കെ പ്രകാശൻ, പങ്കജാക്ഷൻ എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News
