കാഫിർ സ്ക്രീൻ ഷോട്ട്;                     എംഎസ്എഫ് മാർച്ചിൽ പ്രതിഷേധം

കാഫിർ സ്ക്രീൻ ഷോട്ട്; എംഎസ്എഫ് മാർച്ചിൽ പ്രതിഷേധം

  • മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി

വടകര : കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റും ആറങ്ങോട് എംഎൽപി സ്കൂൾ അധ്യാപകനുമായ റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ വൻ പ്രതിഷേധം .

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ:ഫാത്തിമ തഹ് ലിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.ജില്ല എംഎസ്എഫ് പ്രസിഡന്റ്‌ അഫ്നാസ് ചോറോട് അധ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാനിബ് ചെമ്പോട് സ്വാഗതവും വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ പേരോട് നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ കാസിം. പി. കെ,ഷാഫി തറമ്മൽ,സി.എം മുഹാദ്, കുറ്റ്യാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ മൻസൂർ എടവലത്ത്, എംഎസ്എഫ് ഹരിത ജില്ലാ പ്രസിഡന്റ്‌ റിസ് വാന ഷെറിൻ, ജനറൽ സെക്രട്ടറി ഇൻഷിദ. പി എന്നിവർ സംസാരിച്ചു.

എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീൽ. വി.പി, സഫീർ. കെ.കെ, മുഹ്സിൻ വളപ്പിൽ, ജുനൈദ് പെരിങ്ങളം, ദിൽഷാദ് കുന്നിക്കൽ, ഹർഷിദ് നൂറാംതോട്, അൻവർ പള്ളിയത്ത്, ആസിഫ്. ഒ.കെ, റാഷിഖ് ചങ്ങരംകുളം, എം.കെ.ഫസലു റഹ്മാൻ, ഷാബിൽ എടത്തിൽ, ജാഫർ തുണ്ടിയിൽ, സി. ഫസീഹ് റഹ്മാൻ, യാസീൻ കൂളിമാട്, സഫീർ വടക്കയിൽ, സവാദ് കുറുന്തോടി, ജാസിം പണിക്കോട്ടി, ജംഷാദ് പതിയാരക്കര എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )