
കാറ്റിലും മഴയിലും കാപ്പാട് ബീച്ചിൽ മരങ്ങൾ കടപുഴകി വീണു
- രണ്ടുദിവസത്തേക്ക് ബ്ലൂ ഫ്ലാഗ് ഭാഗത്ത് സഞ്ചാരികൾക്ക് നിരോധനം
കാപ്പാട്: ബുധനാഴ്‌ച രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും കാപ്പാട് ബീച്ചിൽ വൻ നാശനഷ്ടം. ശക്തമായ കാറ്റിൽ പത്തോളം വരുന്ന കാറ്റാടി മരങ്ങൾ കടപുഴകി വീണു. ബ്ലൂ ഫ്ലാഗ് ബീച്ച് പാർക്കിലെ കാറ്റാടി മരങ്ങളാണ് കടപുഴകി വീണത് .

മരങ്ങൾ വീണതിന്റെ ആഘാതത്തിൽ സമീപത്തെ ലൈറ്റുകൾക്കും നാശനഷ്ടമുണ്ടായി. അതുകൊണ്ടുതന്നെ വരുന്ന രണ്ട് ദിവസം കാപ്പാട് ബ്ലൂ ഫ്ലാഗ് ഭാഗത്ത് വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
CATEGORIES News