കിഫ്ബി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ സംഭാവന ചെയ്യുന്നതാണെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ

കിഫ്ബി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ സംഭാവന ചെയ്യുന്നതാണെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ

  • ദേശീയപാത വേഗത്തിൽ പൂർത്തിയായതിലും കിഫ്ബിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: കിഫ്ബി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ സംഭാവന ചെയ്യുന്നതാണെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ. ദേശീയപാത വേഗത്തിൽ പൂർത്തിയായതിലും കിഫ്ബിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലാഭകരമായ പദ്ധതികളെ ഏറ്റെടുക്കാവു എന്ന നിലപാട് ശരിയല്ലെന്നും കെ എൻ ബാലഗോപാൽ എംഎൽഎ വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം യുഡിഎഫ് സർക്കാരിനെ വിമർശിച്ചത്. ആശുപത്രികളും, ദേശീയ പാതകളും അപ്പോൾ എങ്ങനെ നിർമ്മിക്കും.

ഇത് കേരളത്തെ പിന്നോട്ട് കൊണ്ടുപോകും. ന്യായമായ, നിയമപരമായ കാര്യങ്ങൾ പരിശോധിക്കട്ടെ. അതിന് ആരും എതിരല്ല. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്. കേന്ദ്രം തരുന്ന പണം കൊണ്ട് മാത്രം വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയല്ല. സ്വകാര്യ വ്യക്തികൾക്ക് എല്ലാം വിട്ടുകൊടുക്കാൻ ശ്രമം നടക്കുന്നു. മുൻപേ ഉണ്ടായിരുന്ന സമ്പ്രദായമാണ് കിഫ്ബി.സ്വതന്ത്ര്യ സ്ഥാപനമായി പോകാനല്ല കിഫ്ബി. നിയമപരമല്ലാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ. നിയമം പരിഷ്കരിച്ച് പുതു ചെയ്യണമെങ്കിൽ ചെയ്യാം. പക്ഷേ അപ്പാടെ ഇല്ലാതാക്കുന്നത് ശരിയല്ല. രാഷ്ട്രീയവൽക്കരിച്ച് തകർക്കാൻ ശ്രമിക്കരുത്. എങ്ങനെ ഭാവിയിൽ ഇത് മുന്നോട്ടു കൊണ്ടുപോകാമെന്നാണ് സർക്കാർ പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )