
കെ.എസ് .ആർ .ടി .സി .യിൽ വയോജനങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം — കെ എസ് എസ് പി യു
- മുൻകാലങ്ങളിലുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും അനുവദിക്കണമെന്ന് ആവശ്യമുയർന്നു
കെ.എസ്.ആർ .ടി. സി ബസ്സിലെ സൗജന്യ യാത്ര വയോജനങ്ങൾക്കും അനുവദിക്കണമെന്ന്കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായി നി ബ്ലോക്ക് ആവശ്യപ്പെട്ടു .മുൻകാലങ്ങളിലുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും അനുവദിക്കണമെന്ന് ആവശ്യമുയർന്നു.വയോജനദിനത്തോടനുബന്ധിച്ച് പെൻഷൻ ഭവനിൽ മുതിർന്നവരെ ആദരിച്ചു.അക്ലാരി ബാലൻ ആശാരി, ഭാര്യ മീനാക്ഷി അമ്മ എന്നിവരെയാണ് ആദരിച്ചത്.
KSSPU സംസ്ഥാന നിർവ്വാഹകസമിതി അംഗം ടി. വി ഗിരിജ പൊന്നാടയണിയിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത്ഭാസ്ക്കരൻ അധ്യക്ഷനായിരുന്നു.

ബ്ലോക്ക് സെക്രട്ടറി
ടി. സുരേന്ദ്രൻ മാസ്റ്റർ, ട്രഷറർ ഉണ്ണി മാടഞ്ചേരി ,
എം അശോകൻ ,
ടി കെ രാമചന്രൻ , വി.എം. ലീല ടീച്ചർ,
പി എൻ .ശാന്തമ്മ ടീച്ചർ, ഇ.കെ കല്യാണി എന്നിവർ സംസാരിച്ചു.
CATEGORIES News
