
കെ .ടി .കുഞ്ഞി ക്കണ്ണൻറെ “നവ ഫാസിസവും നവലോക ക്രമവും “പുസ്തകം ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്തു
- പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ കെ .പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി
കോഴിക്കോട് :
കെ .ടി.കുഞ്ഞിക്കണ്ണൻ രചിച്ച “നവ ഫാസിസവും, നവലോക ക്രമവും” പുസ്തകം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ കെ .പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി .നവ ഫാസിസം എങ്ങനെയാണ് ലോകത്തിൻടെ വിവിധ ഭാഗങ്ങളിലും, ഇന്ത്യയിലും പ്രവർത്തിക്കുന്നതെന്നാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നതെന്നും, മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം സംഘപരിവാറിന് അനഭിമതരായ എല്ലാ ജനവിഭാഗങ്ങൾക്കും നേരെ കടന്നാക്രമങ്ങൾ ശക്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. എ. എം ഷിനാസ് പുസ്തക പരിചയം നടത്തി .എ .പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.കെ.ഇ.എൻ മുഖ്യ പ്രഭാഷണം നടത്തി.എം.മെഹബൂബ്,പി.കെ.പാറക്കടവ്, വി.കെ.സി മമ്മദ്കോയ, എ .കെ രമേശ്, ഡോ. എസ് .ജയശ്രീ എന്നിവർ സംസാരിച്ചു.കെ.ടി കുഞ്ഞിക്കണ്ണൻ മറുപടി പറഞ്ഞു. ഡോ.യു.ഹേമന്ത് കുമാർ സ്വാഗതവും, കെ. വി ശശി നന്ദിയും രേഖപ്പെടുത്തി.പു.ക.സ കോഴിക്കോട് സംസ്കാരിക വേദിയും,കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
