
കെ. പാച്ചർ നിലപാടിൽ ഉറച്ചുനിന്ന നേതാവ്:മനയത്ത് ചന്ദ്രൻ
- കെ. പാച്ചറുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയൂർ: പൊതുജീവിതത്തിലും ഔദ്യോഗിക രംഗത്തും തത്ത്വനിഷ്ഠയും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കണിശതയും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ. പാച്ചറെന്ന് ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു. എൻ.ജി.ഒ. സെന്റർ സംസ്ഥാന പ്രസിഡന്റും, ജനതാദൾ ജില്ലാ കമ്മിറ്റി അംഗവും, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കെ. പാച്ചറുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലയളവിലും സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടിൽ സജീവമായി ഇടപെട്ട ഉറച്ച സോഷ്യലിസ്റ്റായിരുന്നു അദ്ദേഹമെന്നും മനയത്ത് ചന്ദ്രൻ അനുസ്മരിച്ചു.

സംഘാടക സമിതി ചെയർമാൻ പി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന കൗൺസിൽ അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ ഭാഷണം നടത്തി.കെ. കുഞ്ഞിരാമൻ, കെ.ടി. രാജൻ, എ.വി. അബ്ദുള്ള, കെ. ഹന്നത്ത് ടീച്ചർ, കെ.കെ. ബാലൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ. അശോകൻ, കെ. രാജീവൻ, ജെ.എൻ. പ്രേംഭാസിൻ, അഡ്വ. രാജീവൻ മല്ലിശ്ശേരി, എൻ.എം. ദാമോദരൻ, കെ.പി. രാമചന്ദ്രൻ, പെരുമ്പട്ടാട്ട് അശോകൻ, ജസ്ല കൊമ്മിലേരി എന്നിവർ സംസാരിച്ചു.
