
കെ ഫയലോണം പൂക്കള മത്സരം- സമ്മാനങ്ങൾ വിതരണം ചെയ്തു
- സ്നേഹത്തിന്റെ ചരട് മുറിച്ചുകളയാൻ ഒരു തിന്മയുടെ ശക്തിയ്ക്കും കഴിയില്ലെന്ന് മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ
കൊയിലാണ്ടി: കെ ഫയലോണം പൂക്കള മത്സരത്തിന്റെ സമ്മാനങ്ങൾ പ്രശ്‌സ്ഥ മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു. ഓണം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണെന്നും ഏത് പാതാളത്തിൽ താഴ്ത്തിയാലും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയാണതെന്നും മാജിക്കിലൂടെ കാണിച്ച് മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ. കെ ഫയലിന്റെ പ്രഥമ ഓണം പൂക്കള മത്സരത്തിൻ്റെ സമ്മാനം ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാലയിൽ കൊരുത്ത മുത്ത് പോലെ വിഭിന്നമായ ജാതി മത ഭാഷ ഐക്യം പുലർത്തുന്ന നാടനാണ് നമ്മുടേത്. സ്നേഹത്തിന്റെ ചരട് മുറിച്ചുകളയാൻ ഒരു തിന്മയുടെ ശക്തിയ്ക്കും കഴിയില്ല. ഐക്യത്തിൻ്റെ ശക്തി ഇന്ദ്രജാലത്തിലൂടെ അദ്ദേഹം കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

കെഫയലോണത്തിന്റെ ഒന്നാം സമ്മാനം 10000 രൂപയുടെ സമ്മാനം നേടിയത് അളക രോഹിണിയാണ്. 5000 രൂപയുടെ രണ്ടാം സമ്മാനം ബിജു വടക്കയിലും 3000 രൂപയുടെ മൂന്നാം സമ്മാനം രമ്യ സുർജിത്തും നേടി . പ്രോത്സാഹനസമ്മാനത്തിന് ബിൻസി എം. കെ അർഹയായി.

കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ശോഭിക വെഡിങ്സ്, മന വെജ്, കാപ്പാട് കോ -ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ലിമിറ്റഡ്, ഓക്സോ മാർട്ട് , ടികെഎസ് ഇവന്റ് മാനേജ്മെന്റ് എന്നിവരായിരുന്നു കെ ഫയലോണത്തിന്റെ പ്രയോജകർ.കെ ഫയൽ ന്യൂസ് എഡിറ്റർ എൻ.ഇ. ഹരികുമാർ , പ്രസ് ക്ലബ്ബ് പ്രസിഡണ്ട് യു.ഉണ്ണികൃഷ്ണൻ, കെ ഫയൽ പ്രമോട്ടർമാരായ പീതാംബരൻ, ചന്ദ്രൻ , മന വെജ് പ്രൊപ്രൈറ്റർ എൻ. ഇ. അനിൽകുമാർ എന്നിവരും പ്രത്യേക ക്ഷണിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
