കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതൽ

കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതൽ

  • തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം:കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ യാത്രയിൽ വനിതകൾക്കൊപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. എൽഡിഎഫ് എംഎൽഎമാരും കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9മത്തെ സംസ്ഥാനമായി കേരള മാറും. കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമേ ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കൂ. പദ്ധതിയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും സ്ത്രീകൾക്കൊപ്പം മുഖമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വരെ ബസിൽ സഞ്ചരിക്കും.

പെരുമാതുറ വരെ പോവുന്ന ആദ്യ പ്രിയദർശിനി ബസിന്റെ ഡ്രൈവറും കണ്ടക്റും വനിതകളാണ്. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസിനൽകി. പദ്ധതി തട്ടിപ്പെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )