
കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം നടത്തി
- വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: കെഎസ്എസ്പിയു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം എഫ്എഫ് ഹാളിൽ നടന്നു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ സായന്തനങ്ങളിലെത്തിയവർ സർഗ്ഗാത്മകമായി ഒന്നിക്കുക വഴി പലതരത്തിലുള്ള . പുതിയ പദ്ധതികളും വിജയകരമായി നടപ്പിലാക്കാനുള്ള ശേഷി കൈവരുന്നു. ഇത്തരം പ്രവർത്തന മേഖലകൾ കണ്ടെത്തുന്നതിൽ കുടുംബ സംഗമങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി പൂക്കാട്, പ്രഭാകരൻ ആറാംചേരി എന്നിവർ നയിച്ച സംഗീത പരിപാടി, മധുപാൽ കൊയിലാണ്ടിയുടെ ഹാസ്യ കലാവിരുന്ന്, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
പന്തലായനി ബ്ലോക്ക് കെഎസ്എസ്പിയു പ്രസിഡണ്ട് എൻ.കെ.കെ. മാരാർ, യൂനിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ മാസ്റ്റർ, ഇ.ഗംഗാധരൻ മാസ്റ്റർ, വി.എം.ലീല ടീച്ചർ, ഡോക്ടർ എൻ.വി. സദാനന്ദൻ, മാടഞ്ചേരി ഉണ്ണി എന്നിവർ സംസാരിച്ചു.
CATEGORIES News