
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകോർത്തു സിപിഐഎമ്മിനെതിരെ വേട്ടയാടൽ നടത്തുകയാണെന്ന് എ വിജയരാഘവൻ
- നിയമ വിരുദ്ധമായി സതീശൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും
കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകോർത്തു സിപിഐഎമ്മിനെതിരെ വേട്ടയാടൽ നടത്തുകയാണെന്ന് എ വിജയരാഘവൻ. ഇത്തരം കടന്നാക്രമണത്തിനു സിപിഐഎം കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധമായി സതീശൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ചില മാധ്യമങ്ങളുടെ ഓമന കുഞ്ഞാണ് സതീശൻ സർക്കാർ. സ്പോൺസരുടെ പേര് പറയാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു. മന്ത്രിമാർ എല്ലാം ആകാശത്താണ്. വേണമെങ്കിൽ ആകാശത്തു വെച്ച് മന്ത്രിസഭായോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു.

വലത് പക്ഷ ആശയങ്ങളുടെ പ്രവർത്തനശാലയായി കേരളം മാറി. വലതുപക്ഷ മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ സമൂഹത്താൽ സമൂഹം സ്വാധീനിക്കപ്പെട്ടു. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എല്ലാം തകരാൻ പോവുകയാണ്. സംഘ പരിവാറിന് കേരളത്തിന്റെ രാഷ്ട്രീയ മേഖലയിൽ ഇടപെടാൻ സാധിച്ചുവെന്നും എ വിജരാഘവൻ പറഞ്ഞു.
