കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം

കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം

  • രാത്രി ഏഴ് മണിയോടെ ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡൽഹി : കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപനം നടത്തും. കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

ജനവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിനെതിരെ ലീഗ് അടക്കമുള്ള ഘടകക്ഷികൾ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനവിധി മാനിച്ച് ഇനി വൈകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേഷ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )