കേരള സ്കൂൾ ഒളിമ്പിക്സിൽ കബഡി കിരീടം കൊയിലാണ്ടി സബ്ജില്ലയ്ക്ക്

കേരള സ്കൂൾ ഒളിമ്പിക്സിൽ കബഡി കിരീടം കൊയിലാണ്ടി സബ്ജില്ലയ്ക്ക്

  • ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി കിരീടം സ്വന്തമാക്കിയത്.

കൊയിലാണ്ടി: സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനമായ കബഡി മത്സരത്തിൽ കൊയിലാണ്ടി സബ്ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി കിരീടം സ്വന്തമാക്കിയത്.മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി ടീം ശക്തമായ പോരാട്ടങ്ങളെ അതിജീവിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്.

ഫൈനലിലും ആത്മവിശ്വാസത്തോടെയുള്ള കളിയിലൂടെ പാലക്കാട് ടീമിനെ കീഴടക്കി സംസ്ഥാന കിരീടം സ്വന്തമാക്കുകയായിരുന്നു.സംസ്ഥാനതലത്തിൽ കൊയിലാണ്ടി സബ്ജില്ലയ്ക്ക് അഭിമാനമായി മാറിയ ടീമിനെയും പരിശീലകരെയും കായികാധ്യാപകരെയും സംഘാടകരെയും അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )