കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

  • പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനം വ്യവസായ വികസന വിപണന കേന്ദ്രം ഹാളിൽ വെച്ച് നടന്നു. പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും സംരക്ഷിക്കാനും പോലീസ് വകുപ്പിൽ വിവിധ റാങ്കുകളിൽ നിന്നും വിരമിച്ച പോലീസ് കൂട്ടായ്മയാണിത്.

കെപിപിഎ മേഖല കമ്മിറ്റി പ്രസിഡന്റ്‌ ചന്ദ്രൻ.സി അദ്ധ്യക്ഷനായ പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കുഞ്ഞ്യായി.ടി.എം സ്വാഗതം അർപ്പിച്ചു. പി.ടി.മുരളീധരൻ, മെൽവിൻ ജോസഫ്, വി. എം നാണു, സുദർശനകുമാർ, എന്നിവർ ആശംസ അറിയിച്ചു.

പി .കെ. ബാബുരാജ് റിപ്പോർട്ട്‌ അവതരണവും പി. സി രാജൻ സംഘടന റിപ്പോർട്ടും വിജയൻ. എസ്. കെ വരവ് ചെലവ് കണക്കുകളും പി. കെ ശശി കുമാർ പ്രമേയ അവതരണവും നടത്തി.വിനോദ് കുമാർ പരിപാടിക്ക് കൃതജ്ഞതയും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )