
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കൺവെൻഷൻ നടന്നു
- ബ്ലോക്ക് വനിത കൺവീനർ എൻ.കെ. വിജയഭാരതി ടീച്ചർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കൺവെൻഷൻ നടന്നു.പരിപാടി ബ്ലോക്ക് വനിത കൺവീനർ എൻ.കെ. വിജയഭാരതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യൂണിറ്റ് വനിത വേദി കൺവീനർ ടി.എ.സത്യഭാമ അധ്യക്ഷത വഹിച്ചു . കെഎസ്എസ്പിയു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.രാജേന്ദ്രൻ, യൂണിറ്റ് പ്രസിഡണ്ട് കെ.എം. നയന ജൻ മാസ്റ്റർ, യൂണിറ്റ് സെക്രട്ടറി കെ.രവി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആരോഗ്യം നമ്മളിൽ തന്നെ എന്ന വിഷയത്തിൽ യോഗാചാര്യ ഡോ. ബിനു ശങ്കർ ക്ലാസെടുത്തു. വനിത വേദി ജോയിൻ്റ് കൺവീനർ ശ്രീമതി ടീച്ചർ സ്വാഗതവും എ.എം.സുമ നന്ദിയും രേഖപ്പെടുത്തി .
CATEGORIES News