
കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
- മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം : അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴയുടെ സാന്നിധ്യം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ദിവസങ്ങളിലായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 3 മുതൽ 6 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രത പാലിക്കണം.
CATEGORIES News
