
കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം ശക്തം
- എൻ സി പി ജില്ലാ നിർവ്വാഹക സമിതി അംഗം ഇ.എസ് രാജൻ യോഗം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ പണിയാനുദ്ദേശിക്കുന്ന സമാരകം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് എ സി ഷൺമുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

എൻ സി പി ജില്ലാ നിർവ്വാഹക സമിതി അംഗം ഇ.എസ് രാജൻ യോഗം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പി.എൻ ബി നടേരിയെ ആദരിച്ചു. കെ. കെ ശ്രീഷു , എം.എ. ഗംഗാധരൻ, പി.പുഷ്പജൻ എന്നിവർ സംസാരിച്ചു.
CATEGORIES News
