
കൊയിലാണ്ടി ഉപജില്ല കായികമേളയ്ക്ക് തുടക്കം
- കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കായിക മേള ഇന്ന് തുടങ്ങി ഒക്ടോബർ 8, 9,10 തിയ്യതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഉപജില്ലാ കായിക മേളയുടെ ഉദ്ഘാടന സമ്മേളനം നടന്നു. എൻ.വി.പ്രദീപ് കുമാർ (പ്രിൻസിപ്പൽ ജി.വി. എച്ച്.എസ്.എസ്കൊയിലാണ്ടി ) സ്വാഗതം പറഞ്ഞ ചടങ്ങിൽ എ ലളിത (വാർഡ് കൗൺസിലർ കൊയിലാണ്ടി നഗരസഭ) അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.എം. കെ. മഞ്ജു (എ.ഇ.ഒ കൊയിലാണ്ടി ) പതാക ഉയർത്തി. രത്നവല്ലി ടീച്ചർ( കൗൺസിലർ കൊയിലാണ്ടി നഗരസഭ), വി.പി. ഇബ്രാഹിം കുട്ടി ( കൗൺസിലർ കൊയിലാണ്ടി നഗരസഭ),
കെ. കെ. വൈശാഖ് (കൗൺസിലർ കൊയിലാണ്ടി നഗരസഭ),
ഗണേഷ് കക്കഞ്ചേരി (ചെയർമാൻ, ഫെസ്റ്റിവെൽ കമ്മിറ്റി ), തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ബിജേഷ് ഉപ്പാലക്കൽ (പ്രിൻസിപ്പൽ വി.എച്ച് എസ്.ഇ കൊയിലാണ്ടി),
ഷിജിത ടി( എച്ച്.എം, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി),
ചിത്രേഷ്. പിജി (പ്രിൻസിപ്പൽ പൊയിൽകാവ്എച്ച്.എസ്.എസ്),
എൻ.ഡി.പ്രജീഷ് ( കൺവീനർ എച്ച് .എം ഫോറം),
എ. സജീവ് കുമാർ ( പി.ടി.എപ്രസിഡണ്ട് ജി.വി.എച്ച്.എസ് കൊയിലാണ്ടി ),
കെ. കെ സത്താർ ( പി.ടി.എ പ്രസിഡണ്ട് ജി.എം.വി. എച്ച് എസ്.എസ് കൊയിലാണ്ടി )
പി.എം ബിജു (പി.ടി.എ പ്രസിഡണ്ട് GHSS പന്തലായനി), എന്നിവർ പങ്കെടുത്തു. ചടങ്ങിൽ
ഒ.കെ ഷിജു (കൺവീനർ റിസപ്ഷൻ കമ്മിറ്റി) നന്ദി പറഞ്ഞു.
