കൊയിലാണ്ടി കോടതി മുൻഭാഗം തകർന്ന റോഡ്; വെള്ളക്കെട്ടിൽ ഗതാഗതം ദുരിതത്തിൽ

കൊയിലാണ്ടി കോടതി മുൻഭാഗം തകർന്ന റോഡ്; വെള്ളക്കെട്ടിൽ ഗതാഗതം ദുരിതത്തിൽ

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: കൊയിലാണ്ടി കോടതിക്ക് മുൻവശത്തെ ദേശീയപാതയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ വാഹനയാത്ര അതീവ ദുഷ്കരമായി. മഴ പെയ്യുന്നതോടെ കുഴികൾ വെള്ളത്തിൽ മുങ്ങുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.പൊതുവേ എല്ലാ സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊയിലാണ്ടിയിൽ കോടതി മുന്നിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് പതിവ്. ഇതിന് പുറമെ ഈ ഭാഗത്തെ അപകടകരമായ ഡിവൈഡറുകളും യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

കോടതിയിലേക്കുള്ള പ്രവേശന ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കോടതി ആവശ്യങ്ങൾക്കായി എത്തുന്ന അഭിഭാഷകരും കക്ഷികളും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായും പ്രദേശവാസികൾ പറയുന്നു.എത്രയും വേഗം റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )