കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം

കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം

  • 14 വരെ നടക്കുന്ന മേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന കൂടുതൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. സെപ്‌തംബർ 5 മുതൽ
14 വരെ നടക്കുന്ന മേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന കൂടുതൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.

ക്ഷേമകാര്യ സ്റ്റാറ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കൊടി, സി.പ്രജില, കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, എ.ലളിത, വത്സരാജ് കേളോത്ത്, സിന്ധു സുരേഷ്, ജിഷ, ദൃശ്യ, ബബിത പ്രജീഷ, കെ.ടി.റഹ് മത്ത്, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, വിബിന എന്നിവർ സംസാരിച്ചു. 42 കുടുംബശ്രീ സംരംഭകരും 35 ഇതര ഏജൻസികളും വ്യക്തികളും നിലവിൽ വിപണന മേളയിലുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )