
കൊയിലാണ്ടി നഗരസഭ കായിക പരിശീലന പദ്ധതി;ഫുടബോൾ പരിശീലനം സമാപിച്ചു
- പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം ഫുടബോൾ പരിശീലനം നൽകി
കൊയിലാണ്ടി: നഗരസഭ 2024 -25 വാർഷിക പദ്ധതി – വിദ്യാർഥികൾക്ക് കായികപരിശീലനം പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർഥികൾക്ക് ഒരു മാസക്കാലം നൽകിയ ഫുടബോൾ പരിശീലനത്തിന് സമാപനം. സമാപന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ . സത്യൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്സൺ കെ.എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി കൗൺസിലർ മാരായ വത്സരാജ് കേളോത്ത് , രമേശൻ വലിയാട്ടിൽ , എ . അസീസ് , ഭവിത സി എന്നിവർ സംസാരിച്ചു.മുഴുവൻ കായിക താരങ്ങൾക്കും ജഴ്സികളും വിതരണം ചെയ്തു. ഫുട്ബാൾ പരിശീലകരായ ഋഷി ദാസ് കല്ലാട്ട്, എൻ.കെ. ഷാജി എന്നിവർക്ക് ചെയർപേഴ്സൺ ഉപഹാരങ്ങൾ വിതരണം ചെയ്തു.
CATEGORIES News