കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു

  • കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർ രമേശൻ വലിയാട്ടിൽ, ആരിഫ, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ‘ക്ഷീരകർഷകർ അറിയാൻ’ എന്ന വിഷയത്തിൽ ഡോ:ഷഫ്‌ന മുഹമ്മദലി ക്ലാസെടുത്തു.

ക്ഷീര കർഷകരായ പെരുങ്കുനി ശാന്ത അശോകൻ, താഴെ കൊന്നേങ്കണ്ടി ഷൈജു, കിഴക്കെ വീട്ടിൽ രാധ, പെരുങ്കുനി ഗോപാലൻ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഇന്ദുലേഖ എം.പി സ്വാഗതവും എ.ഡി.എസ്‌. ചെയർപേഴ്‌സൺ ബാവ കൊന്നേങ്കണ്ടി നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )