കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവ ടൗൺഹാളിൽ സംഘടിപ്പിച്ച “പ്രചോദക വാർധക്യം” പരിപാടി ശ്രദ്ധേയമായി

കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവ ടൗൺഹാളിൽ സംഘടിപ്പിച്ച “പ്രചോദക വാർധക്യം” പരിപാടി ശ്രദ്ധേയമായി

  • കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : പത്ത് അധ്യാപകർക്ക് പ്രചോദക ജീവിത പുരസ്കാരവും നൽകി. അവരുടെ ജീവിതാനുഭവത്തിലൂടെ ഡോ. പി. എം.പ്രഭാകരൻ അവതരിപ്പിച്ച “പാഠപുസ്‌തകങ്ങൾക്കപ്പുറം ‘ എന്ന കരിയർ മെൻ്ററിംഗ് പരിപാടി പ്രേക്ഷക പ്രശംസ നേടി.കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സറീന ട്രസ്റ്റ് ചെയർമാനും മുൻ കൊളീജിയറ്റ് ഡപ്യൂട്ടി ഡയരക്ടറുമായ പ്രഫ. പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. പി. എം.പ്രഭാകരൻ , എം.ജി ബൽരാജ് , പി . എം.സജിനി എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയരായ കെ.കെ. ബാലൻ, പി. സുധാകരൻ, സോമൻ വായനാരി, കെ. എ. ഇന്ദിര, നടേരി ദാമോദരൻ, എം.എം . ചന്ദ്രൻ , രാജൻ പഴങ്കാവിൽ , കെ.കെ. നാരായണൻ, ശ്രീ.ഷംസുദ്ദീൻ, ശ്രീ. ശ്രീനിവാസൻ എന്നീ അധ്യാപകരെയാണ് ആദരിച്ചത്.തുടർന്ന് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ “സന്ധ്യാതാരകേ…” എന്ന സംഗീത പരിപാടിയും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )