കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി

കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി

  • പ്രവർത്തനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനമാണ് ഇന്ന് നടന്നത്

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി.”ശുചിത്വ കേരളം സുസ്ഥിര കേരളം” എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഹരിത വിദ്യാലയങ്ങളായി മാറ്റിയ വിദ്യാലയങ്ങളുടെയും ഹരിത ഓഫീസായി മാറ്റിയ ഓഫീസുകളുടെയും ഹരിത അയൽക്കൂട്ടങ്ങളായി മാറ്റിയ ഹരിത അയൽക്കൂട്ടങ്ങളുടെയും പ്രഖ്യാപനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നടത്തി.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു.

നഗരസഭ വൈ: ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പിസി കവിത, നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി.ടി പ്രസാദ്, എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ.ഇന്ദിര ടീച്ചർ, കെ.ഷിജു മാസ്റ്റർ, ഇ. കെ.അജിത്ത് മാസ്റ്റർ ,സി. പ്രജില ,നിജില പറവക്കൊടി, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ് ,തഹസിൽദാർ ജയശ്രീ എസ്. വാര്യർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നഗരസഭ ക്ളീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ നന്ദി പറഞ്ഞു.നവംബർ ഒന്നിനകം ഹരിത ഓഫീസ് ആക്കി മാറ്റിയ കൊയിലാണ്ടി താലൂക്ക് ഓഫീസ് ,കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് കൊയിലാണ്ടി, പിഡബ്ല്യുഡി റോഡ് സബ്ഡിവിഷൻ ഓഫീസ് കൊയിലാണ്ടി, നഗരസഭ ഓഫീസ് കൊയിലാണ്ടി, എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ഹരിത വിദ്യാലയങ്ങളാക്കി മാറ്റിയ പെരുവട്ടൂർ എൽപി സ്കൂൾ, പുളിയഞ്ചേരി യുപി സ്കൂൾ, മരുതൂർ ജിഎൽപി സ്കൂൾ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്താലയനി എന്നിവർക്കുള്ള സർട്ടിഫിക്കറ്റും എംഎൽഎ കാനത്തിൽ ജമീല വിതരണം ചെയ്തു. ഹരിത അയൽക്കൂട്ടങ്ങളാക്കി മാറ്റിയ 47 അയൽക്കൂട്ടങ്ങളുടെ പ്രഖ്യാപനവും എംഎൽഎ നടത്തി.നഗരസഭയിലെ മുഴുവൻ ഓഫീസുകളും വിദ്യാലയങ്ങളും അയൽക്കൂട്ടങ്ങളും ഘട്ടം ഘട്ടങ്ങളായി ഡിസംബർ 31നകം ഹരിത ഓഫീസായും ഹരിത വിദ്യാലയങ്ങളായുംഅയൽക്കൂട്ടങ്ങളായും മാറ്റുന്ന പ്രവർത്തനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )