കൊയിലാണ്ടി ബൈപ്പാസിൽ നാസിക് ഡോൾ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം

കൊയിലാണ്ടി ബൈപ്പാസിൽ നാസിക് ഡോൾ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം

  • അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു

കൊയിലാണ്ടി: മുത്താമ്പി അണ്ടർപാസിന് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പുളിയഞ്ചേരി നെല്ലൂളിത്താഴെ നിന്നുള്ള ബൊളീവിയൻസ് നാസിക് ഡോൾ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേർക്ക് പരിക്കുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പരിപാടി കഴിഞ്ഞ് പുളിയഞ്ചേരിയിലേക്ക് മടങ്ങവെ മുത്താമ്പി അണ്ടർപാസിന് മുകളിൽ ബൈപ്പാസ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )