
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയിട്ട് ഒരു മാസം
- അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നും ശുചിത്വമില്ലായ്മ അസുഖങ്ങൾക്ക് കാരണമാവുമെന്നും യാത്രക്കാർ
കൊയിലാണ്ടി :കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയിട്ട് ഒരു മാസം. ദിനംപ്രതി ആയിരകണക്കിന് ആളുകൾ യാത്ര ആവിശ്യത്തിനായി എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനിൽ ദുർഗന്ധം മൂലം ആളുകൾ വലയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ശുചിത്വമില്ലായ്മ അസുഖങ്ങൾക്ക് കാരണമാവുമെന്നും യാത്രക്കാർ പറയുന്നു .

സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള ദുർഗന്ധം നാട്ടുകാർക്കും റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കടകൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിലുള്ള സെപ്റ്റിക് ടാങ്കിന്റെ അടുത്തായി പുതിയ സെപ്റ്റിക് ടാങ്കിന്റെ പണി ആരംഭിച്ചിട്ടുണ്ട്. റെയിൽവേയുടെ പരിധിയിൽ വരുന്ന ഈവിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
CATEGORIES News