കൊയിലാണ്ടിയിൽ അതിരൂക്ഷമായി ഗതാഗത കുരുക്ക്

കൊയിലാണ്ടിയിൽ അതിരൂക്ഷമായി ഗതാഗത കുരുക്ക്

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി:കൊയിലാണ്ടി ടൗണിൽ കൊല്ലം മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ഭാഗങ്ങളിൽ ദിവസങ്ങളായി അതികഠിനമായ ട്രാഫിക് കുരുക്ക് തുടരുന്നത് ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തുകയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ നീങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പോലീസിനോ ബന്ധപ്പെട്ട സംവിധാനങ്ങൾക്കോ ഇതുവരെ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിക്കാത്തത് ആശങ്കാജനകമാണ്.
റോഡ് സൈഡുകളിലെ അനധികൃത പാർക്കിംഗ്, നിയന്ത്രണമില്ലാത്ത ബസ്സുകളുടെ മത്സര ഓട്ടം, ഗതാഗത നിയമലംഘനങ്ങൾ എന്നിവയാണ് ട്രാഫിക് പ്രശ്നം രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങൾ. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ട്രാഫിക് ജാമിൽപ്പെട്ട് നീങ്ങാനാകാതെ ഉഴലുന്ന കാഴ്ചകൾ കൊയിലാണ്ടിയിൽ സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അതീവ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായും കാണേണ്ട സാഹചര്യമാണുള്ളത്അതിനാൽ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തരമായി സ്ഥിരപരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണം. അനധികൃത പാർക്കിംഗ് നിയന്ത്രിക്കുക, ബസ് സർവീസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക, ആവശ്യമായിടങ്ങളിൽ ട്രാഫിക് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ ഉടൻ നടപ്പിലാക്കണമെന്നാണ് ബന്ധപ്പെട്ട അധികാരികളോട് ജനങ്ങൾ ആവശ്യപ്പെടുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )