
കൊയിലാണ്ടിയിൽ കേരള സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി
- ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര സൈക്കിൾ പോളോ മത്സരത്തിൽ വിജയകിരീടം ചൂടിയ അഞ്ച് മലയാളി താരങ്ങളെ ഷാഫി പറമ്പിൽ എം.പി. ചടങ്ങിൽ ആദരിച്ചു.
കൊയിലാണ്ടി: കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 600 ഓളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. വടകര എം.പി. ഷാഫി പറമ്പിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.കേരള സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് കരമന ഹരി അധ്യക്ഷത വഹിച്ചു. ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര സൈക്കിൾ പോളോ മത്സരത്തിൽ വിജയകിരീടം ചൂടിയ അഞ്ച് മലയാളി താരങ്ങളെ ഷാഫി പറമ്പിൽ എം.പി. ചടങ്ങിൽ ആദരിച്ചു.

സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ദിനേശ് സാർവർ മുഖ്യാതിഥിയായി. സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞു.വി.എം. മോഹനൻ, ഡോ. ഹാഷിം മാട്ടുമ്മൽ, സി.കെ. ജയദേവൻ, പ്രവീൺകുമാർ, എം.ജി. ബൽരാജ്, എ. അസീസ് മാസ്റ്റർ, ശശികുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്വാഗതസംഘം ട്രഷറർ നവീന ബിജു നന്ദി പറഞ്ഞു. ചാമ്പ്യൻഷിപ്പ് ഇരുപതാം തീയതി ചൊവ്വാഴ്ച സമാപിക്കും സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും
