കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള  കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

  • ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ വിഭാഗം ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു.

മുൻ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി ടി.എം. സുബൈർ മുഖ്യാതിഥിയായി. ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നവീന ബിജു അധ്യക്ഷത വഹിച്ചു. സബ്ജില്ലാ സെക്രട്ടറി സുരേഷ് ബാബു എം., ഷിംന പൂക്കാട് എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റിൽ ഫൈനലിൽ ജിഎം വിഎച്ച്എസ്എസ് കൊയിലാണ്ടിയെ പരാജയപ്പെടുത്തി തിരുവങ്ങൂർ ഹൈസ്കൂൾ വിജയികളായി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )