
കൊറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ മാനേജ്മെന്റുമായി നേരിട്ട് ചർച്ച നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ
- ജൂലൈ പത്തിനാണ് ചർച്ച തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
കൊച്ചി: കൊറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ മാനേജ്മെന്റുമായി നേരിട്ട് ചർച്ച നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ പത്തിനാണ് ചർച്ച തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിട്ട നടപടി തത്കാലം മരവിപ്പിച്ചുവെന്നാണ് മാനേജ്മെന്റ് അറിയിച്ചിരുന്നത്. എന്നാൽ നൽകിയ ഉറപ്പിന് വിപരീതമായ കാര്യമാണ് തൊട്ടടുത്ത ദിവസം നടന്നത്. കൂട്ടപിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് തുടർ ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല.ജൂലൈ ആറിന് ലേബർ കമ്മീഷണർ കമ്പനിയിൽ എത്തും.

വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമെങ്കിൽ അതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.ജീവനക്കാരെയാണ് കോറോ ഹെൽത്ത് പിരിച്ചുവിട്ടത്. ഇതേ തുടർന്ന് ജനപ്രതിനിധികളും സർക്കാരും ഇടപെട്ട് കമ്പനിയുമായി ചർച്ച നടത്തിയിരുന്നു.
CATEGORIES News
