
വയനാട്ടിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ഭക്ഷണം നൽകാൻ അരി ഇല്ലാത്ത വിഷയം;പരിഹാരനടപടി ഉടനെ ഉണ്ടാകും: മന്ത്രി ബിന്ദു കൃഷ്ണ
- മാനന്തവാടി താലൂക്കിൽ തന്നെ 200-ലധികം അങ്കണവാടികൾ ഉണ്ട്. അവിടെ 25-ൽ താഴെ അങ്കണവാടികൾക്ക് മാത്രമാണ് കൃത്യമായി അരി ലഭിക്കുന്നത്
വയനാട്: പോഷൺ ആപ്പിൻ്റെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് വയനാട്, മാനന്തവാടി, പുൽപ്പള്ളി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ഭക്ഷണം നൽകാൻ അരി ഇല്ലാത്ത വിഷയം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാനന്തവാടി താലൂക്കിൽ തന്നെ 200-ലധികം അങ്കണവാടികൾ ഉണ്ട്. അവിടെ 25-ൽ താഴെ അങ്കണവാടികൾക്ക് മാത്രമാണ് കൃത്യമായി അരി ലഭിക്കുന്നത് .അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ആപ്പാണ് പോഷൺ ആപ്പ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അങ്കണവാടി കുട്ടികളുടെ ഹാജർ, കുട്ടികളുടെ വളർച്ചാനിരീക്ഷണ വിവരങ്ങൾ, ഭവനസന്ദർശനം തുടങ്ങിയ വിവരങ്ങൾ ആപ്പിലാണ് ചേർക്കേണ്ടത്
CATEGORIES News
