
കൊല്ലം ചിറയ്ക്ക് സമീപം നഗരസഭയുടെ കുട്ടികളുടെ പാർക്ക് തുറന്നു
- കൊയിലാണ്ടി നഗരസഭയുടെ കുട്ടികളുടെ പാർക്ക് നഗരസഭ ചെയർപേഴ്സൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊല്ലംചിറയ്ക്ക് സമീപം നവീകരണം പൂർത്തിയാക്കിയ കൊയിലാണ്ടി നഗരസഭയുടെ കുട്ടികളുടെ പാർക്ക് നഗരസഭ ചെയർപേഴ്സൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ വിനോദ-വിശ്രമ ഇടം ഒരുക്കുന്നതിന്റെ ഭാഗമായാണ് പാർക്ക് നവീകരിച്ചത്.നഗരസഭ വൈസ് ചെയർപേഴ്സൻ സി.ടി. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ദൃശ്യ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.പി. സുധീഷ്, കെ.എം. നജീബ്, കൗൺസിലർ ഷാജി പി.സി.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി.കെ. ശ്രീനി നന്ദി പറഞ്ഞു.നവീകരണത്തോടെ കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പൊതുഇടമായി പാർക്ക് മാറിയതായി നഗരസഭ അധികൃതർ അറിയിച്ചു.
CATEGORIES News
