കോഴിക്കോട് 9 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് 9 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

  • നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി കോട്ടൂർ സ്വദേശിയായ ഒൻപത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് കുട്ടിയുടെ രോഗവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടിക്ക് എങ്ങനെയാണ് ഈ രോഗം പിടിപെട്ടത് എന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )