
കർഷകദിനം ആചരിച്ചു
- കർഷകദിന ഉദ്ഘാടനവും കർഷകരെ അദരിക്കലും എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.
കർഷകദിന ഉദ്ഘാടനവും കർഷകരെ അദരിക്കലും എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കർഷകരെ ആദരിച്ചു.
പരിപാടിയിൽ സമൃദ്ധി കൃഷിക്കൂട്ടത്തിന്റെയും ഹരിതം ബിഒപ്രൊഡക്ടിന്റെയും ഗ്രാമപ്രഭഃ എഫ് പി ഓ യുടെയും മൂല്യവർധിത ഉത്പന്നങ്ങൾ പ്രദർശനത്തിനും വില്പനയ്ക്കും ലഭ്യമാക്കിയിരുന്നു കെഎഐസിഒയുടെ നേതൃത്വത്തിൽ എസ്എംഎഎം രെജിസ്ട്രേഷനും കർഷകർക്കായി നടത്തി കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ മണ്ണ് പരിശോധന കാമ്പയിനും നടന്നു ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത നന്ദിനിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രജില സി , നിജില പറവക്കൊടി, വത്സരാജ് ശ്രീധരൻ നായർ ,പി കെ വിശ്വനാഥൻ ,വി എം സിറാജ്, എൻ ടി രാജീവൻ, ബാലൻ പത്താലത്ത്, വി കെ മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് കുമാർ ബി.കെ. നന്ദി പറഞ്ഞു ചടങ്ങിൽ കൗൺസിലർമാർ കർഷിക വികസന സമിതി അംഗങ്ങൾ കർഷകർ ചടങ്ങിൽ പങ്കെടുത്തു.
മുഹമ്മദ് ഷഫീറ മൻസിൽ ,ബാലൻ നായർ പുതിയോട്ടിൽ ,സിന്ധു ഹിമം ,വേലായുധൻ വെള്ളരി കണ്ടത്തിൽ മീത്തൽ ,സായി കുമാർ തൊടുവയിൽ ,വിദ്യാർത്ഥികളായ ശ്രീദേവി , ശ്രീവിദ്യ കക്രാട്ട് എന്നിവരെയും മികച്ച കൃഷിക്കൂട്ടമായി മരിഗോൾഡ് കൃഷിക്കൂട്ടത്തെയും ആദരിച്ചു .പച്ചക്കറി വികസന പദ്ധതിയിൽ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു. കർഷകർക്കുള്ള തൈകളുടെ വിതരണം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ നിർവഹിച്ചു കൃഷിഓഫീസർ പി. വിദ്യ സ്വാഗതം പറഞ്ഞു.