
ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
- വാഹൻ സാരഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ എൻഐസിക്ക് നിർദേശം നൽകി.
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കെഎസ്ആർടിസി ബസ് നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രം, ഇ-ചലാൻ സംയോജനം തുടങ്ങിയവ ചർച്ചയായി. വാഹൻ സാരഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ എൻഐസിക്ക് നിർദേശം നൽകി.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള
നിർദേശങ്ങൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വാഹൻ സാരഥി സേവനകളെ ആവർത്തിച്ചു ബാധിക്കുന്ന പ്രവർത്തന തടസങ്ങൾ കേന്ദ്രമന്ത്രി ഗൗരവപൂർവ്വം പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News
