
ഗുഡ്മോർണിഗ്- ഇടവേളഭക്ഷണം പദ്ധതിയുമായി നഗരസഭ
- നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലെയും 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതി കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്
നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ന് മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിക്കുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ മേൽനോട്ടത്തിലാണ് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.
ഇടവേള ഭക്ഷണ വിതരണം പദ്ധതി ഇന്ന് രാവിലെ കോതമംഗലം ജിഎൽപി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെവിവിധ സ്കൂളുകളിൽ വാർഡ് കൗൺസിലർമാർ ഉദ്ഘാടനം നിർവ്വഹിക്കും.
CATEGORIES News