ഗ്യാനേഷ് കുമാർ രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണം സി. സത്യചന്ദ്രൻ

ഗ്യാനേഷ് കുമാർ രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണം സി. സത്യചന്ദ്രൻ

  • രാജ്യത്തിൻ്റെ ഭരണഘടന സ്ഥാപനങ്ങൾ മുമ്പൊരിക്കലും മില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്വതപൂർണ്ണമായും തകർക്കപ്പെടുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

പയ്യോളി:ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എൻ.സി.പി . സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ ആവശ്യപ്പെട്ടു .രാജ്യത്തിൻ്റെ ഭരണഘടന സ്ഥാപനങ്ങൾ മുമ്പൊരിക്കലും മില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്വതപൂർണ്ണമായും തകർക്കപ്പെടുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് എൻ.സി.പി. അഖിലേന്ത്യാ വർക്കിംഗ് പ്രസിഡൻ്റ് സുപ്രിയ സുലെ എം.പി.ഉൾപ്പെടെയുള്ള ഇന്ത്യാ സംഖ്യം നേതാക്കളുടെയും മറ്റും നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എൻ.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി വൈദേശികാധിപത്യത്തിനെതിരെ പടപൊരുതിയ ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ സ്മാരകത്തിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ എൻ.സി.പി. പയ്യോളി മണ്ഡലം പ്രസിഡൻ്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചുപി.വി.അശോകൻ,എ.വി.ബാലകൃഷ്ണൻ,പി.വി.വിജയൻ,പി.വി. സജിത്ത്,മൂഴിക്കൽ ചന്ദ്രൻ,വി.രവീന്ദ്രൻ,പി.വി.നകുലൻ,കയ്യിൽ രാജൻ,ടി.കെ. കുമാരൻ,കെ.പി. പ്രകാശൻ,പി.വി. രാഘവൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )