
ചെങ്ങോട്ടുകാവിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം
- ട്രക്ക് ഡ്രൈവർക്ക് പരിക്ക്
ചെങ്ങോട്ടുകാവ്:മേൽപ്പാലത്തിന് അടുത്ത് സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് മൂന്നുമണിയോടെയാണ് അപകടം നടന്നത് . കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ട്രക്ക് ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. കണ്ണൂർ സ്വദേശിയാണ്. പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CATEGORIES News