ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ സിഡിഎസ്‌ ബാലസഭാ കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ സിഡിഎസ്‌ ബാലസഭാ കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു

  • ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത്‌ സിഡിഎസ്‌ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി പൊയിൽക്കാവ് ഹൈസ്‌കൂളിൽ വച്ച് ഏകദിന നാടക കളരി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ്‌ അംഗം പ്രജിത. കെ. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ പ്രനീത. ടി. കെ. ആദ്ധ്യക്ഷ്യം വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, നാടക പരിശീലകൻ ദിലീപ് കുമാർ അണേല, സഹപരിശീലകർ ശ്രീജിത്ത്‌. ഇ. കെ, ടി. ശ്രീനിവാസൻ, ബാലസഭ ആർ. പി. മധു കിഴക്കയിൽ, ബാലസഭ ബ്ലോക്ക്‌ കോ ഓർഡിനേറ്റർ രശ്മിശ്രീ എന്നിവർ സംസാരിച്ചു. സിഡിഎസ്‌ സാമൂഹിക ഉപസമിതി കൺവീനർ ഗിരിജ. വി. നന്ദി പറഞ്ഞു.17 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത നാല്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )