ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

  • പേരാമ്പ്ര പഞ്ചായത്തിൽപ്പെട്ട എടവരാട് ചേനായിയും കുറ്റ്യാടി മണ്ഡലത്തിലെ വേളം പഞ്ചായത്തിൽപ്പെട്ട പെരുവയൽ ഭാഗവും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കേണ്ടത്

പേരാമ്പ്ര:ചേനായിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ അലൈൻമെൻ്റ് മാറ്റുന്നു. അനുബന്ധറോഡിനായി സ്ഥലമേറ്റെടുക്കുന്നത് കുറയ്ക്കാനാണ് അലൈൻമെന്റ് മാറ്റം പരിഗ ണിക്കുന്നത്. ഇതുമായി ബന്ധപ്പെ ട്ട് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ ബുധനാഴ്ച രാവിലെ സ്ഥലം പരിശോധിച്ചിരുന്നു.

129.40 മീറ്റർ നീളവും 10.5 മീ റ്റർ വീതിയുമുള്ള പാലത്തിനായി 11.27 കോടിയാണ് തയ്യാറാക്കിയ അടങ്കൽതുക. ചേനായി ഭാഗത്ത് 210 മീറ്ററും വേളം പെരുവയൽ ഭാഗത്ത് 220 മീറ്ററും നീളത്തിൽ അനുബന്ധറോഡുമുണ്ടാകും. പാലത്തോടുചേർന്ന് പുഴക്ക് ഭിത്തികെട്ടലും പ്രവൃത്തിയുടെ ഭാഗമായിവരും. ബജറ്റുകളിൽ ചേനായിക്കടവ് പാലത്തിന് ടോക്കൺ സംഖ്യ വകയിരുത്തിയിരുന്നെങ്കിലും നിർമാണം തുടങ്ങാനായിട്ടില്ല.

കോഴിക്കോട് പിഡബ്ല്യു(പാലം) എക്സിക്യുട്ടീവ് എൻ ജിനിയർ എൻ.വി. ഷിനി, അസിസ്റ്റന്റ് എൻജിനിയർ രബീഷ് കുമാർ, ഓവർസിയർ കെ. ഷിജി, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായി
രുന്നു സ്ഥലം പരിശോധന. ചേനായി ടൗണിൽനിന്ന് പുഴക്കടവിലേക്കുള്ള റോഡിനുനേരേ പാലം നിർമിക്കുന്ന കാര്യമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
പേരാമ്പ്ര പഞ്ചായത്തിൽപ്പെട്ട എടവരാട് ചേനായിയും കുറ്റ്യാടി മണ്ഡലത്തിലെ വേളം പഞ്ചായത്തിൽപ്പെട്ട പെരുവയൽ ഭാഗവും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കേണ്ടത്. നാലുപേരുടെ സ്ഥലമാണ് പാലത്തിനായി ചേനായി ഭാഗത്ത് ഏറ്റെടുക്കേണ്ടത്. ഇതിന് പണം നൽകാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. പേരാമ്പ്ര പഞ്ചായത്ത് അഞ്ചുലക്ഷം രൂപ സ്ഥലം വാങ്ങാനായി നീക്കി വെച്ചിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )