
ജനശ്രീ സുസ്ഥിര മിഷൻ ചേമഞ്ചേരി മണ്ഡല സഭ 19-ാം വാർഷിക ആഘോഷവും ഗാന്ധി സ്‌മൃതി സംഗമവും നടത്തി
- ജില്ലാ ജനശ്രീ മിഷൻ ചെയർമാൻ N സുബ്ര മണ്ണ്യൻ അവർകൾ ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: ജനശ്രീ സുസ്ഥിര മിഷൻ ചേമഞ്ചേരി മണ്ഡല സഭ അതിന്റെ 19 ആം വാർഷിക ആഘോഷവും ഗാന്ധി സ്‌മൃതി സംഗമവും നടത്തി
ജില്ലാ ജനശ്രീ മിഷൻ ചെയർമാൻ N സുബ്ര മണ്ണ്യൻ അവർകൾ രാവിലെ 10 മണിക്ക് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ 19 ആം വാർഷിക ആഘോഷവും സ്‌മൃതി സംഗമവും ഔപചാരികമായി ഉദ്ഘാടനം ചെയ്തു മണ്ഡലം ചെയർമാൻടിപി രാഘവൻ അധ്യക്ഷതവഹിച്ചു. ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ചെയർമാൻ വി വി സുധാകരൻ.സൗത്ത് മണ്ഡലം ചെയർമാൻ അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു ജനശ്രീ സംഘoഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ വേറിട്ട ഒരു കാഴ്ച്ച ആയിരുന്നു.

തുടുർന്നു നടന്ന സമാപന സമ്മേളനം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ്‌ബോസ് അദ്യക്ഷത വഹിച്ച യോഗത്തിൽ ചേമഞ്ചേരി മണ്ഡലം ജനശ്രീ സെക്രട്ടറി കാർത്തി മേലോത്ത് സ്വാഗതം പറഞ്ഞു ബഹുമാനപ്പെട്ട കൊയിലാണ്ടി എം എൽ എ അഡ്വ: കെ പ്രവീൺ കുമാർ സമാപന യോഗം ഉദ്ഘാടനം ചെയ്തു തുടർന്നു ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ കോർഡിനേറ്റർ അലിക്കോയ പുതിശ്ശേരി, അനിൽ പണലിൽ, ഷബീർ ഇളവനകണ്ടി, ഭാസ്കരൻ മേലോത്ത് ഗോപാലൻ എന്നിവർ ആശംസഅറിയിച്ചുകൊണ്ട് സംസാരിച്ചു
മണ്ഡലം ട്രഷറർ ദാമോദർ നന്ദി പ്രകാശിപ്പിച്ച ശേഷം ജനഗണ മന ആലാപത്തോടെ യോഗം അവസാനിച്ചു.
