
ടി പിയുടെ ഓർമ്മദിനത്തിൽ 14862 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് കെ കെ രമ
- 14862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചത്
വടകര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ വടകര മണ്ഡലം നിലനിർത്തി യുഡിഎഫ്. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചത്.

ജയിച്ച കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്ക്കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.
CATEGORIES News
TAGS VADAKARA
