
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും
- അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു
കോഴിക്കോട്: മഴ ശക്തമായതിനെത്തുടർന്ന് താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല.

കൂടാതെ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻഡ് റെസ്ക്യൂ, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
CATEGORIES News