
താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടാനാലില്ലെന്ന് വ്യക്തമാക്കി ബിജെപി
- ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.
തിരുവനന്തപുരം :താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടാനാലില്ലെന്ന് വ്യക്തമാക്കി ബിജെപി. അമ്മയുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. ബിജെപിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്.

സിനിമ മേഖലയിൽ ബിജെപി ഇടപെടൽ എന്ന വാർത്ത വരുന്നു. ഇത് ശരിയല്ല. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.
CATEGORIES News
