
ലക്ഷ്മി പ്രിയയ്ക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകി കോടതി
കൊച്ചി : ലക്ഷ്മി പ്രിയയ്ക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകി കോടതി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദ്ദേശം നൽകിയത്. വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി. ടിനി ടോമിനെതിരായ പരാതിയുമായ ബന്ധപ്പെട്ട വിഷയത്തിൽ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ.

എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകും എന്ന് അൻസിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചെന്നും അൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു മണിക്കൂർ കാത്തുനിന്ന ശേഷം മൊഴി നൽകാതെ മടങ്ങുകയായിരുന്നു അൻസിബ
