
തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു
- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സകീമും ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ചും ഇഖ്ര ഇന്റർനാഷണൽ ആശുപത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് കെ കെ ഫാറൂഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡോ. മുഹമ്മദ് ഹാനിഷ് രക്തദാന സന്ദേശം നൽകി.അധ്യാപകരും പിടിഎ അംഗങ്ങളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും റെഡ് ക്രോസ് പ്രവർത്തകരും ഉൾപ്പെടെ 60 പേർ രക്തദാനം ചെയ്തു.പ്രിൻസിപ്പൽ ടി കെ ഷെറീന, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി കെ ദീപു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സുനിൽ കുമാർ, ഐഷ ഐറ, അക്ഷയ് ആർ എന്നിവർ സംസാരിച്ചു.
CATEGORIES News
